ചിത്രം : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മൈൽസ് വിത്ത് ഔട്ട് മിസ്റ്റേക്ക്സ് 2.0 ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കുന്നു.രെഞ്ചു എം ജോയ്, ഫാ ഏബ്രഹാം തോമസ്,അഡ്വ രോഹിത് ജോൺ വർഗീസ്,ഫാ ഗീവർഗീസ് പള്ളിവാതുക്കൽ,ദീപക് ഫ്രാൻസിസ്, ഡോ ഗീവർഗീസ് മാർ യൂലിയോസ്,അഡ്വ ബിജു ഉമ്മൻ, ഫാ ഏബ്രഹാം അലക്സ്, ഫാ കോശി അലക്സാണ്ടർ ആശ്ബി,അബി എബ്രഹാം കോശി,ഫാ ജോൺ വർഗീസ്, ജോജി ജേക്കബ് എന്നിവർ സമീപം
തിരുവനന്തപുരം : കേരളത്തെ ലഹരി മുക്തമാക്കുന്നതിനുള്ള ആർജ്ജവം പുതിയ സർക്കാരിനുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഗാന്ധിയുടെ പാതയിൽ സഞ്ചരിക്കുന്ന കോൺഗ്രസിന് ആ ലക്ഷ്യത്തിൽ നിന്ന് പിന്തിരിയാൻ കഴിയില്ലെന്നും ബാവാ പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ മൈൽസ് വിത്ത് ഔട്ട് മിസ്റ്റേക്സ് 2.0 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ. ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി കോളജിൽ നടന്ന ചടങ്ങിൽ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.സമൂഹത്തിലെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള ശക്തി യുവതലമുറയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പ്രതിഷേധിക്കുന്ന യുവതയുടെ ശബ്ദത്തിന് ഭരണാധികാരികൾ ചെവികൊടുക്കണമെന്ന് മുഖ്യസന്ദേശം നൽകിയ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ വ്യക്തമാക്കി. തൂഫാൻ വോളണ്ടിയേഴ്സായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ടീഷർട്ട് സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസ് സീനിയർ വൈസ് പ്രസിഡന്റ് ദീപക് ഫ്രാൻസിസ് കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒ.സി.വൈ.എം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ ജെയിൻ സി മാത്യു, കേന്ദ്ര ട്രഷറര് രെഞ്ചു എം ജോയ്,സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ ജോൺ വർഗീസ്, ഫാ കോശി അലക്സാണ്ടർ ആശ്ബി , ഫാ ഏബ്രഹാം തോമസ്, യുവജനപ്രസ്ഥാനം തിരുവനന്തപുരം ഭദ്രസന വൈസ് പ്രസിഡന്റ് ഫാ ഗീവർഗീസ് പള്ളിവാതുക്കൽ, ഫാ ഏബ്രഹാം അലക്സ്,പരിപാടിയുടെ കൺവീനർമാരായ അഡ്വ അനീഷ് ജേക്കബ്,അബി എബ്രഹാം കോശി, ജിൻസ് തടത്തിൽ,അഡ്വ,രോഹിത് ജോൺ വർഗീസ്, ജോജി ജേക്കബ്, സുജിത് വർഗീസ്, മിഥുൻ ജോസഫ് ജോർജ്, സിനു മാത്യു, റിക്കി റോയ്, ഫാർമസി കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ പ്രീജ ജി പിളള,ദിപിൻ ലാൽ, അൻസു സാറ കോരുത് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന ലഹരി വിരുദ്ധ വാക്കത്തോൺ യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിനും വാക്കത്തോണും വിവിധ ജില്ലകളിലെ ബോധവത്ക്കരണ പരിപാടികൾക്ക് ശേഷം കാസർഗോഡ് സമാപിക്കും.


