തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു.
പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.അധികാരത്തില്‍ വന്നു മൂന്നാം ദിവസം മുഖ്യമന്ത്രിയെ പരാതിക്കാരി കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാറാണെന്നും അദ്ദേഹം അറിയിച്ചു. സോളാര്‍ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാൻ ആയിരുന്നു ശ്രമം. സോളാര്‍ തട്ടിപ്പ് കേസില്‍ അന്ന് യുഡിഎഫ് പൊലീസ് നടപടി അഭിനന്ദനാര്‍ഹമാണ്. സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കര്‍ അറസ്റ്റിലായപ്പോള്‍ തങ്ങള്‍ സെക്രട്ടേറിയറ്റില്‍ സമരം ചെയ്‌തോ. അന്ന് ഉമ്മൻചാണ്ടിയുടെ അറിവോടെ കോണ്‍ഗ്രസ് പാര്‍ട്ടി അറിവോടെ ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസിലെ അറസ്റ്റുകള്‍. സോളാര്‍ കേസില്‍ ആര്‍ക്കെതിരെയും ദാക്ഷിണ്യം കാണിച്ചില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.