ഫോട്ടോ:പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണത്തന്റെ ഭാഗമായി വേരുവള്ളി അംബികമാർക്ക് റോഡിൽ ഒരുക്കിയ കാറ്റോരം പദ്ധതിപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഅജി നാടിന് സമർപ്പിക്കുന്നു
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണത്തന്റെ ഭാഗമായി വേരുവള്ളി അംബികമാർക്ക് റോഡിൽ ഒരുക്കിയ കാറ്റോരം പദ്ധതിക്ക് തുടക്കമായി. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഅജി നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈസ് പ്രസിഡന്റ് അഭിഷേക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ രാകേഷ് പഞ്ചാരി,ലൈജു കുഞ്ഞുമോൻ, ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമേഷ് നാട്ടറിവ്,പഞ്ചായത്ത് സെക്രട്ടറി പി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നിർമാണം പൂർത്തീകരിച്ചത്.
പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. ടൂറിസത്തിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് പ്രസിഡൻ്റ് ബിന്ദു അജി പറഞ്ഞു. ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഗ്രാമവാസികൾ തുടങ്ങിയവർ പങ്കെടുത്തു.


