മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു : ജില്ലാ നേതൃത്വം നിർബന്ധിച്ച്‌ മത്സരിപ്പിച്ചു: തോൽവിയിൽ സി പി എമ്മിനെ കടന്നാക്രമിച്ച് വീണാ ജോർജ്

പത്തനംതിട്ട: സിപിഎം സ്ഥാനാർഥി നിർണയത്തിനെതിരെ മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രംഗത്ത്. മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ നേതൃത്വം അത് പരിഗണിച്ചില്ലെന്നും നിർബന്ധിച്ച്‌ മത്സരിപ്പിച്ചുവെന്നുമാണ് അവർ പറഞ്ഞത്. ഇക്കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണ ജോർജ്ജ് ഇക്കാര്യം പറഞ്ഞത്.

Advertisements

ഇതിനിടെ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകള്‍ക്കു പിന്നാലെ എറണാകുളത്തും പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങള്‍ ഉയർന്നു. പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എന്നിവരുടെ പ്രവർത്തനശൈലിയാണ് ജില്ലയിലെ സമ്പൂർണ തോല്‍വിക്കു കാരണമായതെന്ന വിമർശനം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സമിതിയിലും ഉയർന്നതായി റിപ്പോർട്ടുണ്ട്. മുൻ മന്ത്രി പി രാജീവിനെയും ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ രൂക്ഷമായി വിമർശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021 നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ നേടിയ എല്‍ഡിഎഫ്, ഇത്തവണ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ജില്ലയില്‍ പാർട്ടിയുടെ പ്രവർത്തനം ഏകാധിപത്യ രീതിയിലായിരുന്നുവെന്നാരോപിച്ചും പി. രാജീവിന്റെ പ്രവർത്തനശൈലി തിരിച്ചടിയായെന്നുമാണ് വിമർശനം. കളമശേരി മണ്ഡലത്തിലും രാജീവ് പരാജയപ്പെട്ടിരുന്നു.

കമ്മ്യൂണിസ്റ്റ് സർക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിച്ച ലാളിത്യം ഭരണത്തില്‍ പ്രകടമായില്ലെന്നും മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവനകളും നിലപാടുകളും തിരിച്ചടിയായെന്നുമാണ് യോഗങ്ങളില്‍ വിമർശനം ഉയർന്നത്. സ്ഥാനാർഥിപ്പട്ടിക നിർബന്ധിച്ച്‌ അംഗീകരിപ്പിച്ചുവെന്ന ആരോപണവും പാർട്ടി വൃത്തങ്ങളില്‍ ശക്തമായി ഉയരുന്നുണ്ട്.

Hot Topics

Related Articles