പാലാ : വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട ഭക്ഷ്യ മേള സ്കൂളിലെ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ നടത്തി. ഭഷ്യമേളയുടെ ഉദ്ഘാടനം രാമപുരം ഉപജില്ല ഓഫീസർ ജോളി മോൾ ഐസക്ക് നിർവഹിച്ചു. ഭക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും, മാറുന്ന ഭക്ഷണ രീതികളെക്കുറിച്ചും സംസാരിച്ച എ ഇ ഒ കുട്ടികളുടെ കൂട്ടായ ഈ പ്രവർത്തനത്തെ ഏറെ പ്രശംസിച്ചു. കേരളത്തിൻറെ പഴമ വിളിച്ചോതുന്ന തനത് നാടൻ ഭക്ഷണങ്ങൾ ആയ കപ്പ ,ചേമ്പ് ,കാച്ചിൽ മുതൽ ഏറ്റവും നൂതനമായ ഭക്ഷ്യ വിഭവങ്ങൾ വരെ കോർത്തിണക്കി നൂറിൽപരം രുചി ഭേദങ്ങളുമായി നടത്തിയ ഭക്ഷ്യമേള കുട്ടികൾക്ക് നവ്യാനുഭവമായി. പുതിയ കാലഘട്ടത്തെയും, പഴയ കാലഘട്ടത്തെയും ഭക്ഷ്യവിഭവങ്ങളെക്കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചും കുട്ടികൾക്ക് രുചിയിലൂടെ അനുഭവിച്ച അറിയുവാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചതായി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് പറഞ്ഞു.





