വെച്ചൂർ പള്ളിയിൽ എട്ടാമിടം തിരുനാൾ ഇന്ന് ആഘോഷിക്കും

വെച്ചൂർ: മരിയൻ തീർഥാടന കേന്ദ്രമായ കുട വെച്ചൂർ പള്ളിയിൽ എട്ടാമിടം തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്ന് രാവിലെ ആറു മുതൽ ഒൻപതുവരെ തുടർച്ചായി വിശുദ്ധ കുർബാന. തുടർന്ന് 10ന് ജപമാല, തിരുനാൾ കുർബാന ഫാ.ജോസ് മണ്ടാ നത്ത് കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രസംഗം ഫാ.ബിജുപെരുമായൻ. വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർബാന ഫാ. അഖിൽ അപ്പാടൻ.തുടർന്ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്കം, നീന്തു നേർച്ച , ഒൻപതിന് കൃതജ്ഞതാബലി. വികാരി ഫാ.സെബാസ്റ്റ്യൻ മാണിക്യത്താൻ, സഹ വികാരി ഫാ.ജിത്ത് പള്ളിപ്പാട്ട്, കൈക്കാരൻമാരായ ബിജുമിത്രം പള്ളി, വർഗീസ് തേവർപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.

Hot Topics

Related Articles