“സോളാര്‍ കേസില്‍ അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും; അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരം” : എം.വി ഗോവിന്ദന്‍

കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരുമെന്നും, വിഷയത്തിൽ അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും യുഡിഎഫ് ഭയക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

സിബിഐ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ സോളാര്‍ കേസ് ഗൂഢാലോചന അന്വേഷിക്കാന്‍ യുഡിഎഫ് പരാതി നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി നല്‍കില്ല. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. അതില്‍ ഇനി ഒരു അന്വേഷണം ആവശ്യമില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സോളാര്‍ കേസില്‍ അഡ്വ. ഫെനി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. ഫെനി ബാലകൃഷ്ണന് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ഇപി ആരോപിച്ചു.

Hot Topics

Related Articles