വെള്ളൂർ സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളി സുവർണ്ണ ജൂബിലി സമ്മേളനം നാളെ ജൂലൈ 19 ഞായറാഴ്ച

പാമ്പാടി: വെള്ളൂർ സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ ജൂലൈ 19 ഞായറാഴ്ച നടക്കും. രാവിലെ 8ന് ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് വി.കുർബാന അർപ്പിക്കും.
തുടർന്ന് നടക്കുന്ന സമ്മേളനം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നടത്തും. പള്ളി നവീകരണ ഫണ്ട് ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. ഇടവക ഭവനങ്ങളിൽ ജൂബിലി ഓർമ്മയ്ക്ക് വേണ്ടി നടുന്നതിനുള്ള ചെടി തൈകളുടെ വിതരണം ഉദ്ഘാടനം സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ നിർവഹിക്കും. യോഗത്തിൽ വിശിഷ്ട അതിഥികൾ പങ്കെടുക്കും.

Advertisements

Hot Topics

Related Articles