അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ‘കരിഞ്ചന്തയിൽ പായസ വിൽപ്പന’; ക്ഷേത്രത്തിൽ വിജിലൻസ് പരിശോധന

അമ്പഴപ്പുഴ : അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വഴിപാട് പായസ കൗണ്ടർ വഴി ദേവസ്വം ബോർഡ് അനുവദിച്ചിരിക്കുന്ന അളവിൽ കൂടുതൽ പായസം തയ്യാറാക്കി വിൽക്കുന്ന ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഒത്താശയിൽ രസീത് ഇല്ലാതെ കൂടിയ വിലക്ക് വിൽപ്പന നടത്തുന്ന പരാതിയിൽ കോട്ടയം  വിജിലൻസ് സംഘം പരിശോന നടത്തി.
കോട്ടയം വിജിലൻസ് റേഞ്ച് DySP മനോജ് കുമാർ പി.വി. യുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.

Advertisements

ആകെ വിൽപ്പന നടത്താവുന്ന പ്രസാദത്തിന്റെ അളവായ 246 ലിറ്റർ ഓൺലൈൻ മുഖാന്തിരം അപേക്ഷിക്കുന്നവർക്ക് നൽകുന്ന 160 രൂപയുടെ പാസുകൾ ഷിജു, സുന്ദരേശൻ എന്നീ ഏജന്റ്മാർ പല ആളുകളുടെ പേരിൽ കൂടിയ എണ്ണം  ബുക്ക് ചെയ്ത ശേഷം  വിൽപ്പന കൗണ്ടറിൽ നിന്നും നേരിട്ട് കൈപ്പറ്റി കൂടിയ വിലയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുൻവശം വച്ച് തന്നെ പ്രസാദം വാങ്ങാൻ നേരിട്ട് എത്തുന്ന ആളുകൾക്ക് വിൽപന നടത്തുകയാണെന്ന് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ ദിനം പ്രതി കരിഞ്ചന്തയിൽ പ്രസാദം വിൽപന നടത്തുന്ന ഏജന്റ്മാരുടെ  പ്രവൃത്തി തടയേണ്ട ദേവസ്വം അസ്സി. കമ്മീഷണറും, കൗണ്ടർ ജീവനക്കാരും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ, ഏജന്റ് മാർക്ക്  അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

Hot Topics

Related Articles