വിളക്കിത്തലനായർ സമാജം സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് പാലായിൽ സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബുവും പ്രസിഡന്റ് അഡ്വ. കെ.ആർ സുരേന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Advertisements
പാലാ: ഒക്ടോ. 20, 21 തീയതികളിൽ പാലായിൽ നടക്കുന്ന വിളക്കിത്തല നായർ സമാജം 71-ാം സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം പാലാ ടി.ബി.റോഡിൽ പഞ്ഞിക്കുന്നേൽ ബിൽഡിംഗിൽ സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു, പ്രസിഡന്റ് അഡ്വ. കെ.ആർ സുരേന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജനറൽ കൺവീനർ എം.എൻ. മോഹനൻ അധ്യക്ഷനായി. ഭാരവാഹികളായ അഡ്വ.ടി.എം. ബാബു, സി.ബി.സന്തോഷ്, കെ.ആർ. സാബുജി,കെ.എ. ചന്ദ്രൻ, പി.ബി. സിജു, കെ.കെ.രവീന്ദ്രൻ, എ.ബൈജു,സി.എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


