തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെയും ലഗേജുകളും സിഐഎസ്‌എഫ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃത‍ര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ആരേയും പുറത്തേക്ക് പോകാൻ അനുവദിച്ചിട്ടില്ല. പരിശോധന തുടരുകയാണ്.

Advertisements

Hot Topics

Related Articles