വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെ ; മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയെന്ന് മന്ത്രി വി ശിവന്‍കുട്ടി.പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും സമരം അടിച്ചമര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഴിഞ്ഞം സംഘര്‍ഷത്തില്‍ പ്രകോപനമുണ്ടാക്കിയത് പൊലീസെന്ന് ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

സമരം പൊളിക്കാനുള്ള സര്‍ക്കാര്‍ തിരക്കഥയുടെ ഭാഗമാണ് വിഴിഞ്ഞത്ത്‌ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. ന്യായമായി സമരം ചെയ്യുന്നവരെ ആക്രമിക്കാന്‍ ആരാണ് മുന്‍കൈ എടുത്തതെന്നും യൂജിന്‍ പെരേര ചോദിച്ചു.
അതേസമയം, പൊലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ചുട്ടുകൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. 85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.

Hot Topics

Related Articles