വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപ്പന : അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഡോ. ടി.എം. തോമസ് ഐസക്

ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പിനിക്ക് വിൽക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്.

Advertisements

ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രി സഭ രൂപവത്കരണത്തിന് മുമ്പേ ചാർട്ടേഡ് വിമാനത്തിൽ പോയി സതീശൻ അദാനി കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയത് ഇക്കാര്യമായിരുന്നോയെന്ന് വ്യക്തമാക്കണം. എല്ലാം സുതാര്യമാണെന്നല്ലേ സതീശൻ പറയുന്നത്. ഔദ്യോഗിമല്ലെങ്കിലും തുറമുഖം വിൽക്കാൻ മൗനാനുവാദമാണ് സർക്കാർ നൽകിയത്.
അദാനി പോലുള്ള കമ്പനികളുമായി മിഷൻ സമുദ്രയുടെ ഭാഗമായി ഉണ്ടാക്കാൻ പോകുന്ന ഡീലുകളുടെ ഉത്തമമാതൃകയണിത്. മിഷൻ സമുദ്രയിലൂടെ കടൽകൊള്ള സമ്പ്രദായം മറ്റ് തുറമുഖങ്ങളിലേക്കും കടൽ ഖനനത്തിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ആസുത്രണപദ്ധതിയാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ ഷിപ്പിങ് കമ്പനി വരുമ്പോൾ പശ്ചാത്തല സൗകര്യമെങ്കിലും ഒരുക്കേണ്ടതാണ്. അത് ഉണ്ടാകുമെന്ന് തോന്നുന്നില്ല. 30 വർഷത്തേക്ക് സംസ്ഥാനത്തിന് ലാഭവിഹിതം നൽകാതെ അദാനിക്ക് തുറമുഖം വിട്ടു കൊടുക്കുന്ന കരാറാണ് ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിയത്. സർക്കാർ അനുവാദം കൂടാതെ ഓഹരിവിൽപന നടപടികൾ സാധിക്കില്ല. ഓഹരി കൈമാറ്റം കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. 30 വർഷത്തേക്ക് ലാഭവിഹിതം അദാനി കമ്പനിക്കാണ്. തുറമുഖത്തിൽ അദാനി 2500 കോടി രൂപ മാത്രമേ നിക്ഷേപം നടത്തിയിട്ടുള്ളു. 7000 കോടി മുടക്കിയത് കേരള സർക്കാരാണ്. 2500 കോടി മാത്രം മുടക്കിയിട്ടാണ് 10 വർഷം കൊണ്ട് 1300 കോടിരൂപക്ക് 49 ശതമാനം ഓഹരി കൊടുക്കാൻ തയാറായതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles