ആലപ്പുഴ ചെന്നിത്തലയിൽ യുവതിക്കുനേരെ ലൈംഗികപരാമർശം: ചെന്നിത്തല സ്വദേശിയായ മധ്യവയസ്​കന്​​ ഒരുവർഷവും മൂന്നുമാസവും തടവ്​

ആലപ്പുഴ: യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികപരാമർശം നടത്തിയ കേസിൽ പ്രതിക്ക് ഒരുവർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും.  ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 14ാം വാർഡിൽ അജിൻ ഭവനം വീട്ടിൽ എ. ബിജുവിനെയാണ്​ (51)  ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ടി.എ. സോഫിയ ശിക്ഷിച്ചത്​. 2018 ആഗസ്റ്റ്​ മൂന്നിന്​ രാത്രി 8.30നായിരുന്നു സംഭവം. സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ കാരാഴ്മ ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തി ലൈഗീക പരാമർശം നടത്തി. പിന്നാലെ പിന്തുടർന്ന് യുവതിയുടെ വീടിന്‍റെ മുറ്റത്ത് അതിക്രമിച്ച് കയറി അശ്ലീല വാക്കുകൾ വിളിക്കുകയായിരുന്നു. മാന്നാർ സ്​റ്റേഷനിലെ എസ്​.ഐ കെ.എൽ. മഹേഷ് അന്വേഷണം നടത്തിയാണ്​ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്​. പ്രോസിക്യൂഷന്  വേണ്ടി  അസി. പബ്ലിക് പ്രോസിക്യൂട്ടർ  ശോഭ വിനോദ് ഹാജരായി.

Advertisements

Hot Topics

Related Articles