കെ.ആർ. ഗൗരിയമ്മയുടെ ജന്മദിനം ആഘോഷിച്ചു

ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ കെ.ആർ. ഗൗരി അമ്മയുടെ 107-ാം ജന്മദിനം ആഘോഷിച്ചു. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടന്ന ജെ.എസ്.എസ് പ്രവ‌ർത്തകരുടെ സംഗമം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്​ഘാടനം ചെയ്തു. ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്​, സംസ്ഥാന വർക്കിങ്​ പ്രസിഡന്റ് അഡ്വ. സ‌ഞ്ജീവ് സോമരാജൻ, സംസ്ഥാനസെക്രട്ടറിമാരായ അഡ്വ. വി.എച്ച്​. സത്​ജിത്​, കാട്ടുകുളം സലിം, അഡ്വ. അഹമ്മദ്​ അമ്പലപ്പുഴ, സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ പി.സി. ജയൻ ഇടുക്കി, സംസ്ഥാന ചെയർമാൻ വി.കെ. ഗൗരീശൻ, ആലപ്പുഴ ജില്ല പ്രസിഡന്‍റ്​ ആർ. ശശീന്ദ്രൻ, ജില്ല സെക്രട്ടറി പി. രാജു, അംബർഷൻ, മൻസൂർ റഹ്​മാനിയ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles