ലോകകപ്പ് ക്രിക്കറ്റ് ; ഇന്ത്യയ്ക്കിന്ന് ഏഴാം അങ്കം ! വിജയിച്ചാൽ സെമി സാധ്യത ഊട്ടി ഉറപ്പിക്കാം ; എതിരാളികൾ അയൽക്കാരായ ശ്രീലങ്ക

മുംബൈ :  ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഏഴാം പോരാട്ടമിന്ന്. ആദ്യ ആറ് മത്സരങ്ങളിലും ജയിച്ച്‌ ഈ ലോകകപ്പില്‍ ഇതുവരെ പരാജയം രുചിച്ചിട്ടില്ലാത്ത രോഹിത് ശര്‍മയും സംഘവും ഏഴാം ജയത്തിനായി മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇറങ്ങും.അയല്‍‍ക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ലങ്കയെ കീഴടക്കി ഇന്ത്യ കപ്പുയര്‍ത്തിയത് ഇതേ സ്റ്റേഡിയത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. ഇന്ന് ജയിച്ചാല്‍ സെമി ഫൈനല്‍ ഉറപ്പിക്കാം എന്ന നിലയിലാണ് ഇന്ത്യ ഇറങ്ങുന്നത്. നിലവിലെ ഫോം അനുസരിച്ച്‌ ഇന്ത്യ ഏഴാം ജയത്തിലൂടെ സെമി ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമാകാനാണ് സാധ്യത. 

Advertisements

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 167 മത്സരങ്ങളില്‍ ഏറ്റുമുട്ടി. 98 ജയവുമായി ഇന്ത്യയാണ് വിജയ കണക്കില്‍ മുന്നില്‍. ശ്രീലങ്കയ്ക്ക് 57 ജയം മാത്രമാണുള്ളത്. ഒരു മത്സരം ടൈ ആയപ്പോള്‍ 11 എണ്ണം ഫലമില്ലാതെ അവസാനിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒൻപത് പ്രാവശ്യം ഏകദിന ലോകകപ്പില്‍ ഇരുടീമും ഏറ്റുമുട്ടി. നാല് ജയം വീതം ഇന്ത്യയും ലങ്കയും പങ്കിട്ടപ്പോള്‍ ഒരു മത്സരത്തില്‍ ഫലമില്ലായിരുന്നു. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയായിരുന്നു ഇന്ത്യ കപ്പുയര്‍ത്തിയത്, അതും മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍. 2019 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ശ്രീലങ്കയ്ക്കുമേല്‍ ആധിപത്യം.

Hot Topics

Related Articles