വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂർ ടൗൺ യൂണിറ്റ് കൺവെൻഷൻ നടന്നു

ഏറ്റുമാനൂർ : വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂർ ടൗൺ യൂണിറ്റ് കൺവെൻഷൻ ഏറ്റുമാനൂർ എസ്എംഎസ്എം ലൈബ്രറി ഹാളിൽ നടന്നു. മുതിർന്ന വ്യാപാരിയായ ടി സി ജേക്കബ് പതാക ഉയർത്തിയതോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വാണിജ്യ വകുപ്പ് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

ഇത് വ്യാപാരമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാൻ ഒരു മന്ത്രാലയം ഉണ്ടായത് ഈ മേഖലയ്ക്ക് ഏറെ ഗുണകരമാകും. വ്യാപാരികൾക്കായി കേരളാ ബാങ്ക് ആവിഷ്കരിച്ച വ്യാപാർമിത്ര വായ്പയും വ്യാപാരികൾക്ക് ഏറെ പ്രയോജനകരമാകുമെന്നും ഇ എസ് ബിജു പറഞ്ഞു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ട്രഷറർ അനു സുകുമാർ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി എം കെ സുഗതൻ സംഘടനാ റിപ്പോർട്ടും, സെക്രട്ടറി ജി ജി സന്തോഷ്‌ കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ നിധിൻ പുല്ലുകാടൻ, കൗൺസിലർ പി എസ് വിനോദ്, ഹരിയേറ്റുമാനൂർ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുതിർന്ന വ്യാപാരികളെ കൺവെൻഷനിൽ ആദരിച്ചു. മത്സരപരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ യൂണിറ്റിലെ വ്യാപാരികളുടെ കുട്ടികളെ അനുമോദിച്ചു. സമിതി സംസ്ഥാന കമ്മിറ്റി അംഗം അന്നമ്മ രാജു മെമ്പർഷിപ്പ് വിതരണോൽഘാടനം നിർവഹിച്ചു. വ്യാപാരികളെ സംരക്ഷിക്കാൻ ബദൽ നയം രൂപീകരിക്കുക, ഹരിത കർമ്മ സേന ഈടാക്കുന്ന യൂസർ ഫീ കുറക്കുക, മഴ സമയത്ത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഏറ്റുമാനൂരിലേ വെള്ളക്കെട്ടിനു യൂണിറ്റ് ശാസ്വത പരിഹാരം കണ്ടെത്തുക എന്നിവ കൺവെൻഷനിൽ പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി സെബാസ്റ്റ്യൻ വാളംപറമ്പിൽ പ്രസിഡന്റ്‌, സെക്രട്ടറി ജി ജി സന്തോഷ്‌ കുമാർ, ട്രഷറർ അനു സുകുമാർ, വൈസ് പ്രസിഡന്റ്മാരായി കെ സി ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻ അപ്പു ഗാർമെൻറ്സ്, അനീറ്റ അനൂപ്, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ മഞ്ചേഷ്, നിധിൻ പ്രകാശ്(വിശാൽ)ശ്രീ ഉദയൻ ശിവശക്തി കാറ്ററിംഗ് എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സി കെ ഗോപകുമാർ, സന്തോഷ്‌ എ ബി, തോമസ് ഫിലിപ്പ്, കുരുവിള ജേക്കബ്, കുഞ്ഞുമോൻ, സതീഷ് കുമാർ, സോളമൻ, വിനീത് കുമാർ, അഖിൽ, ശ്രീകുമാർ ടി എൻ എന്നിവരടങ്ങുന്ന 20 അംഗ കമ്മിറ്റിയെ കൺവെൻഷനിൽ തെരഞ്ഞെടുത്തു.

Hot Topics

Related Articles