വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 പച്ചക്കറികള്‍…

ആരോഗ്യകരമായ ശീലങ്ങള്‍ നിലനിർത്തുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും രോഗത്തെ ചെറുക്കാനും സഹായിക്കും.വേനല്‍ക്കാലത്ത്, ജലാംശം നിലനിർത്താൻ ജലസമൃദ്ധമായ ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പോഷക സമ്പുഷ്ടമായ പച്ചക്കറികള്‍ നിങ്ങളെ ആരോഗ്യകരവും ശക്തവുമാക്കും. മാത്രമല്ല, ഇവ നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കുകയും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 

Advertisements

വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങള്‍ നിറഞ്ഞ അഞ്ച് പച്ചക്കറികള്‍ ഇതാ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

* തക്കാളി: പഴുത്തതും വിളഞ്ഞതുമായ തക്കാളിയില്‍ വെള്ളം, വിറ്റാമിനുകള്‍, ആന്റിയോക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ കലോറി കുറവാണ്. സലാഡുകളിലോ സാൻഡ്‌വിച്ചുകളിലോ ചേർത്ത് കഴിക്കാം.

* മുള്ളങ്കി: ഇവയില്‍ ഉയർന്ന അളവിലുള്ള ജലാംശം ഉണ്ട് . കലോറി വളരെ കുറവായതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ചൊരു ഓപ്‌ഷൻ ആണ്.

* സെലറി: സെലറിയില്‍ കലോറി വളരെ കുറവാണ്, കൂടാതെ ജലാംശം അടങ്ങിയിരിക്കുന്നു. സൂപ്പുകളിലോ സലാഡുകളിലോ അരിഞ്ഞ സെലറി ചേർത്തോ മറ്റോ കഴിക്കാം.

* ബ്രസല്‍സ് സ്പ്രൗട്: കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള ജലാംശം നിറഞ്ഞ പച്ചക്കറിയാണ് കാബേജിനോട് സാമ്യമുള്ള ബ്രസല്‍സ് സ്പ്രൗട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്‍കാനും ഉപാപചയ പ്രവർത്തനങ്ങള്‍ വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നു.

* കാരറ്റ്: കലോറി കുറവുള്ള മികച്ച ജല സമ്ബുഷ്ടമായ പച്ചക്കറിയാണ് കാരറ്റ്. ഇവയില്‍ ആന്റിയോക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വർധിക്കുന്നത് തടയാനും വയറ് നിറഞ്ഞ പ്രതീതിയുണ്ടാക്കാനും സഹായിക്കുന്നു.

Hot Topics

Related Articles