കൊൽക്കത്ത : പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വൻ അഴിച്ചുപണി. 2026-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.ശനിയാഴ്ച പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വസതിയില്‍ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് തീരുമാനം.
സംഘടനാ പുനഃക്രമീകരണത്തിന്റെ ഭാഗമായി യുവജന വിഭാഗം അധ്യക്ഷ സ്ഥാനത്തുനിന്ന് സായോണി ഘോഷിനെ മാറ്റി. കുനാല്‍ ഘോഷിനെ നോർത്ത് കൊല്‍ക്കത്ത ജില്ലാ പ്രസിഡന്റായി നിയമിച്ചു. മുതിർന്ന എംപി സുധീപ് ബന്ദ്യോപാധ്യായുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റിയാണ് നോർത്ത് കൊല്‍ക്കത്ത യൂണിറ്റിന്റെ ചുമതല വഹിച്ചിരുന്നത്. മുതിർന്ന ടിഎംസി നേതാവും എംപിയുമായ സൗഗത റോയിയെ ലോക്സഭയിലെ ഉപദേഷ്ടാവായി നിയമിച്ചു. അഭിഷേക് ബാനർജി, കല്യാണ്‍ ബാനർജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാകോളി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം പാർട്ടിക്കുള്ളില്‍ പ്രത്യേക ബ്ലോക്കായി അംഗീകാരം തേടിയിട്ടുണ്ട്. ടിഎംസിയുടെ 28 ലോക്സഭാ എംപിമാരില്‍ 19 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ‘യഥാർത്ഥ ടിഎംസി’യായി അംഗീകാരം നേടുന്നതിനായി ലോക്സഭാ സ്പീക്കർ ഓം ബിർളയെ സന്ദർശിക്കുമെന്ന് വിമതവിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.


