കോട്ടയം: ഒരറ്റത്ത് താഴിട്ട് പൂട്ടിയ ചങ്ങലയും കയ്യിലിട്ട് കറക്കി അക്രമാസക്തനായി രണ്ടു നില കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കിയ ഇതര സംസ്ഥാന തൊഴിലാളിയെ കുടുക്കിയത് തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ ജാഗ്രത. കൃത്യസമയത്ത് തന്നെ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ഇടപെട്ടതോടെയാണ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി അക്രമിയെ കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചത്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അക്രമാസക്തനായ ഇതര സംസ്ഥാന തൊഴിലാളി ആക്രമണ ഭീഷണിയുമായി തിരുനക്കര ഭാഗത്ത് എത്തുന്നത്. തുടർന്ന് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന ശേഷം ഇയാൾ സമീപത്തെ ആളൊഴിഞ്ഞ് കിടന്ന വീടിന്റെ രണ്ടാംനിലയിലേയ്ക്ക് ഒരു സാഹസികനെപോലെ വലിഞ്ഞ് കയറി. ഈ സമയം ഇത് കണ്ട റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ കൃത്യമായ ഇടപെടൽ നടത്തുകയായിരുന്നു. ഈ സമയം തന്നെ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ഇടപെട്ട് ഇതര സംസ്ഥാന തൊഴിലാളി അക്രമാസക്തനായി നടക്കുന്ന വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിച്ചത്. ഈ സമയം തന്നെ വെസ്റ്റ് പൊലീസ് സംഘവും, കൺട്രോൾ റൂം പൊലീസും സ്ഥലത്ത് എത്തി. തുടർന്ന് ഇവർ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഏതാണ്ട് രണ്ട് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പൊലീസും അഗ്നിരക്ഷാ സേനാ സംഘവും ചേർന്ന് ഇയാളെ സാഹസികമായി താഴെയിറക്കിയത്. തിരുനക്കരകുന്ന് റസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റ് സ്മിത സഞ്ജയ് , സെക്രട്ടറി ജ്യോതിലക്ഷ്മി, ട്രഷറർ ലക്ഷ്മി കൃഷ്ണൻ, വൈസ് പ്രസിഡന്റ് എൻ പ്രതീഷ്, വെങ്കിടേഷ് പോറ്റി എന്നിവർ അടങ്ങിയ ഭരണസമിതിയാണ് റസിഡൻസ് അസോസിയേഷനെ നയിക്കുന്നത്. നമ്മുടെ നാട്ടിൽ റസിഡൻസ് അസോസിയേഷനുകളുടെ പ്രാധാന്യം എത്രത്തോളം വലുതാണ് എന്ന് തെളിയിക്കുന്നതാണ് കോട്ടയം തിരുനക്കരയിൽ നിന്നും പുറത്ത് വരുന്ന വിവരം. റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ നൽകിയ വിവരമാണ് പ്രതിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും സഹായകരമായത്.
അക്രമാസക്തനായ ഇതര സംസ്ഥാന തൊഴിലാളി എത്തിയത് അറ്റത്ത് താഴിട്ടു പൂട്ടിയ ചങ്ങലയുമായി ; മണിക്കൂറുകളോളം തിരുനക്കരയെ വിറപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയെ കുടുക്കിയത് തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ ജാഗ്രത


