വെസ്റ്റ് ബംഗാളിൽ നിന്നും കേരളത്തിൽ എത്തിച്ച കഞ്ചാവ് വില്പന : ഒന്നരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പാമ്പാടിയിൽ പിടിയിൽ

പാമ്പാടി : വെസ്റ്റ് ബംഗാളിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മേധിനിപൂർ വെസ്റ്റ് ജില്ലയിൽ കേശ്പൂർ താലൂക്കിൽ മുഗ് ബസ്സാർ എസ് കെ സംസദ് അലി (26) യെയാണ് പാമ്പാടി എക്സൈസ് റേഞ്ച് പാർട്ടി, കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ യുമായി യുമായി ചേർന്ന് പിടികൂടിയത്.

മണർകാട് കെ.കെ റോഡിൽ രാജ് റീജന്റ്‌ ബാർ ഹോട്ടലിന് മുൻവശത്ത് റോഡ് അരികിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കൈവശം കഞ്ചാവുമായി പ്രതിയെ കണ്ടെത്തിയത്. ഇയാളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 1.350 കിലോ കഞ്ചാവും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ വൈശാഖ് പിള്ളയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി ജെ ടോംസിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

റെയ്‌ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, കോട്ടയം ഇന്റലിജൻസ് ബ്യൂറോ പ്രിവണ്ടീവ് ഓഫീസർ രഞ്ജിത്ത് കെ നന്ത്യാട്ട് , പ്രിവന്റീവ് ഓഫീസർ മനോജ് ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫിക്ക് എം.എച്ച്, അഭിലാഷ് സി.എ , അഖിൽ ശേഖർ, ഷെബിൻ ടി മർക്കോസ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ , ഡ്രൈവർ സോജി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles