പാചക വാതകം ചോർന്നന് നാല് പേർക്ക് പൊള്ളലേറ്റു;പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ : പാചകത്തിനിടെ പാചകവാതകം ചോർന്ന്, പെൺകുട്ടി ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു.
ആലപ്പുഴ, കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ആൻ്റണി, ഭാര്യ സീന, മകൾ അനുഷ, പാചകവാതക വിതരണക്കാരൻ ആൻ്റണി എന്നിവർക്കാണ് പൊള്ളലേറ്റത്. സാരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയായിരുന്നു അപകടം. പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ച് എയർ കളഞ്ഞതിന് ശേഷം, സ്റ്റൗ കത്തിപ്പിച്ചപ്പോൾ വാതകം ചോർന്ന് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു.
തകഴിയിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും.

Hot Topics

Related Articles