ഇവർ സർക്കാരിന്റെ നിസംഗതയുടെ രക്തസാക്ഷികൾ ;കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകണം :ബിജെപി ജില്ലാ പ്രസിഡണ്ട് ജി. ലിജിൻ ലാൽ

കോട്ടയം :മലയോരകർഷകരുടെ ജീവനു വില കൽപ്പിക്കാനും ജീവിത സുരക്ഷിതത്വം നൽകാനും ഇനിയെങ്കിലും സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ജി. ലിജിൻ ലാൽ ആവശ്യപ്പെട്ടു

Advertisements

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ അടിയന്തര ധനസഹായം ആയി അനുവദിക്കണം. ഇത്തരം ദുരന്തങ്ങൾക്ക് അപ്പോൾ തന്നെ 5 ലക്ഷം രൂപ ആദ്യ ആശ്വാസമായി അനുവദിക്കാൻ വ്യവസ്ഥയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയോര മലയോര ജനതയുടെ ജീവൽ പ്രശ്നങ്ങളെക്കുറിച്ചുള്ള സർക്കാർ പ്രസ്താവന വെറും അധരവ്യാമം മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. സർക്കാരിന്റെ നിസംഗതയുടെ രക്തസാക്ഷികളാണ് ഇരു കർഷകരും

വന്യജീവികൾക്ക് കാട്ടിൽ തീറ്റ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി അട്ടിമറിച്ച് ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണ് സംസ്ഥാന സർക്കാർ. മ്യഗങ്ങൾ ഇരതേടി നാട്ടിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണം ഇതാണെന്ന് കരുതുന്നു.

കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ മാസങ്ങളായി വന്യജീവി മനുഷ്യ സംഘർഷം അതിരൂക്ഷമാണ്. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ വൈദ്യുത വേലി സ്ഥാപിക്കാനോ വനപാലകർക്ക് ജാഗ്രത നിർദേശം നൽകാനോ സർക്കാരിനു കഴിഞ്ഞില്ല. കർഷകർ ആധിയിലും ആശങ്കയിലും കഴിയുമ്പോഴും സർക്കാർ തീർത്തും നിസംഗമായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.