കാട്ടുപന്നി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജനപ്രതിനിധിക്ക് ചികിത്സാ സഹായം നല്‍കണം:മനുഷ്യാവകാശ കമ്മീഷന്‍

കാട്ടുപന്നി ആക്രമണത്തില്‍ ഇരുചക്രവാഹനം മറിഞ്ഞ് ഗുരുതരമായി അപകടം സംഭവിച്ച സുല്‍ത്താന്‍ ബത്തേരി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സി.കെ.സഹദേവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള വിദഗ്ദ്ധ
ചികിത്സക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

Advertisements

ഇതിനകം നഗരസഭയില്‍ നിന്നോ മറ്റേതെങ്കിലും ഏജന്‍സികളില്‍ നിന്നോ ചികിത്സാ സഹായം ലഭ്യമായിട്ടുണ്ടെങ്കില്‍ അത് കുറച്ച് ബാക്കി തുക ഒരു പ്രത്യേക കേസായി പരിഗണിച്ച് അനുവദിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കും വനം സെക്രട്ടറിക്കുമാണ് ഉത്തരവ് നല്‍കിയത്. സി.പി.എം. നേതാവും മുന്‍ ബത്തേരി നഗരസഭാ അധ്യക്ഷനുമാണ് സി.കെ. സഹദേവന്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനും സുല്‍ത്താന്‍ ബത്തേരിയുടെ വികസനത്തിനും നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിരുന്ന ജന നേതാവാണ് സി.കെ.സഹദേവനെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സക്ക് സാമ്പത്തിക സഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മിക ബാധ്യതയാണെന്നും ഉത്തരവില്‍ പറയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 14 ന് രാത്രി ദൊട്ടപ്പന്‍ കുളത്താണ് അപകടമുണ്ടായത്.

കാട്ടുപന്നി കുറുകെ ചാടിയാണ് അപകടം സംഭവിച്ചതെന്നും കാട്ടുപന്നി വാഹനത്തില്‍ ഇടിച്ചിട്ടില്ലെന്നുമാണ് സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമ്മീഷനെ അറിയിച്ചത്. ചികിത്സക്കായി മോട്ടോര്‍ ക്ലെയിം ആക്‌സിഡന്റ് െ്രെടബ്യൂണലിനെ സമീപിക്കാനാണ് വനം വകുപ്പ് അറിയിച്ചത്. ഈ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല.

എന്നാല്‍ മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്റെ അഭ്യര്‍ത്ഥന പ്രകാരം പുനരന്വേഷണം നടത്താന്‍ കമ്മീഷന്‍ വനപാലകന് നിര്‍ദ്ദേശം നല്‍കി. കാട്ടുപന്നി ആക്രമണം കാരണമാണ് വണ്ടി മറിഞ്ഞതെന്ന് പുനരന്വേഷണത്തില്‍ കണ്ടെത്തി. ബോധം തിരിച്ചു കിട്ടാത്ത അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്ക് ചെലവായി കൊണ്ടിരിക്കുന്നതെന്ന് മുന്‍ എം എല്‍ എ സി.കെ.ശശീന്ദ്രന്‍ കമ്മീഷനെ അറിയിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Hot Topics

Related Articles