വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ്  “മയൂഖം” കലാസന്ധ്യ അരങ്ങേറി

അജ്‌മാൻ: വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ സംഘടിപ്പിച്ച “മയൂഖം” കലാസന്ധ്യ WMC ഗ്ലോബൽ പ്രസിഡണ്ട്  ജോൺ മത്തായി ഉദ്‌ഘാടനം ചെയ്‌തു. WMC അജ്‌മാൻ പ്രസിഡണ്ട് ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.ടി.വി യു.എ.ഇ – ചെയർമാൻ മാത്തുക്കുട്ടി കടോൺ, എൻ. മുരളീധര പണിയ്ക്കർ, ഷൈൻ ചന്ദ്രസേനൻ (WMC മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട്), ഡോ. ജെറോ വർഗീസ് (WMC മിഡിൽ ഈസ്റ്റ് റീജിയൺ സെക്രട്ടറി), ചെറിയാൻ കീക്കാട്, രാജേഷ് പിള്ള, തോമസ് ഉമ്മൻ, സിന്ധു ഹരികൃഷ്ണൻ, സ്വപ്‌നാ ഡേവിഡ്, ജെയിംസ് മാത്യു, ബാവാ സാമുവേൽ, ശോശാമ്മ ഈപ്പൻ, എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Advertisements

പ്രോഗ്രാമിനോടനുബന്ധിച്ചു പാചകറാണി മത്സരവും, കെനി ഡിസിൽവ സംവിധാനം ചെയ്ത് ‘സ്നേഹ മഴ” നൃത്ത സംഗീത നാടകവും ഗാനമേളയും നടന്നു. 10, 12 ക്‌ളാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് WMC മെറിറ്റ് അവാർഡുകൾ നൽകി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

WMC ഗ്ലോബൽ പ്രസിഡണ്ട്  ജോൺ മത്തായി, എൻ. മുരളീധര പണിയ്ക്കർ, എൻ.ടി.വി യു.എ.ഇ – ചെയർമാൻ മാത്തുക്കുട്ടി കടോൺ എന്നിവരെ  പുരസ്കാരവും പൊന്നാടയും നൽകി ആദരിച്ചു.

മലയാള ഭാഷയും സംസ്‌കാരവും നിലനിർത്താൻ പ്രവാസി സംഘടനകൾ പരിശ്രമിയ്ക്കണമെന്നും, മലയാള ഭാഷയുടെ പ്രചരണത്തിന് പ്രവാസി മലയാളി കുടുംബസംഗമങ്ങൾ നേതൃത്വം നൽകണമെന്നും  എൻ.ടി.വി യു.എ.ഇ – ചെയർമാൻ മാത്തുക്കുട്ടി കടോൺ പറഞ്ഞു.

ആഗോളതലത്തിൽ പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുന്നതിനും, സഹായ സഹകരണങ്ങൾ നൽകുന്നതിലും  വേൾഡ് മലയാളി കൗൺസിൽ രാജ്യാന്തരതലത്തിൽ വിവിധ ഫോറങ്ങൾ രൂപീകരിച്ചു നടത്തുന്ന പദ്ധതികൾ  ശ്ലാഖനീയമാണെന്ന് WMC ഗ്ലോബൽ പ്രസിഡണ്ട്  ജോൺ മത്തായി പറഞ്ഞു. കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിയ്ക്ക് പ്രവാസി മലയാളികളുടെ  സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുവാൻ വേൾഡ് മലയാളി കൗൺസിൽ രാജ്യാന്തരതലത്തിൽ രൂപീകരിച്ച  ഫോറങ്ങൾ നേതൃത്വം  നൽകുമെന്ന് ജോൺ മത്തായി പറഞ്ഞു.

Hot Topics

Related Articles