ലോകത്തിലെ ഏറ്റവും ചെറിയ പഴവർഗ്ഗം ; പ്രോട്ടീന്റെഉം വൈറ്റമിന്റെയും കലവറ 

ലോകത്തിലെ ഏറ്റവും വലിയ പഴവർഗം ഏതെന്ന് ചോദിച്ചാല്‍ ചക്ക, തണ്ണിമത്തൻ എന്നൊക്കെയാവും എല്ലാവരും പറയുന്നത്. ഏറ്റവും ചെറുതേതെന്ന് നോക്കിയാലോ.ചെറിയും മുന്തിരിയും ഒക്കെയാവും മിക്കവർക്കും പരിചയമുള്ള ചെറിയ പഴങ്ങള്‍. എന്തായാലും മനുഷ്യരുടെ ഡയറ്റിങ്ങിലെ പ്രധാന ഘടകമാണ് പഴവർഗങ്ങള്‍. ലോകം മുഴുവൻ വ്യാപിച്ചിട്ടുള്ളതും തദ്ദേശീയമതുമായ പഴങ്ങളില്‍ ഏറ്റവും ചെറുത് ‘വൊള്‍ഫിയ ഗ്ലോബോസ’ എന്ന പേരിലുള്ളതാണ്.

Advertisements

ഡക്ക്‌വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഇവയുണ്ടാകുന്നത്. വാട്ടർമീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡക്ക്‌വീഡ് പ്ലാന്റുകള്‍ക്ക് കേവലം ഒരു മില്ലിമീറ്ററൊക്കെയാണ് വലുപ്പം വയ്ക്കുക. പച്ചനിറത്തിലുള്ള തരികള്‍ പോലെയാണ് ഇവ വെള്ളത്തില്‍ കിടക്കുക.തടാകങ്ങളിലും കുളങ്ങളിലുമൊക്കെ നോക്കിയാല്‍ ഇവയെ കാണാം. ഏഷ്യയിലാണ് ഇവ പ്രധാനമായും ഉള്ളത്. എന്നാല്‍ അമേരിക്കൻ വൻകരകളുള്‍പ്പെടെയുള്ളിടങ്ങളില്‍ ഇന്ന് ഇവയുടെ സാന്നിധ്യമുണ്ട്. തായ്‌ലൻഡില്‍ ഇവ ഫാം എന്നറിയപ്പെടുന്നു. തായ് പാചകരംഗത്ത് സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു പഴം കൂടിയാണ് ഇത്.ഏഷ്യയില്‍ ചില മേഖലകളില്‍ വോള്‍ഫിയ ഗ്ലോബോസ പഴങ്ങള്‍ ഭക്ഷിക്കപ്പെടാറുണ്ട്. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സാണ് ഈ മൈക്രോപ്പഴം. പഴത്തിന്റെ 40 ശതമാനവും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. സോയാബീനിലുള്ളതിനേക്കാള്‍ കൂടുതലാണ് ഈ പ്രോട്ടീൻ അനുപാതം. വൈറ്റമിൻ ബി ട്വല്‍വിന്റെ ഒരു കലവറകൂടിയാണ് ഇവ. മൃഗങ്ങള്‍ക്കുള്ള തീറ്റിയായും ഇവ നല്‍കാറുണ്ട്.

Hot Topics

Related Articles