വൈഎംസിഎയുടെ ഗാന്ധി സ്മൃതിസംഗമം ഗാന്ധി ജയന്തി ദിനത്തിൽ 

തിരുവഞ്ചൂർ: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നാലുമണികാറ്റിൽ ഗാന്ധി സ്മൃതിസംഗമം നടത്തും. ഒക്ടോബർ രണ്ടിന് വൈകുന്നേരം നാലിന് വൈഎംസിഎ നാഷണൽ ട്രഷറർ  റെജി ജോർജ് സംഗമം ഉദ്ഘാടനം ചെയ്യും. ഗാന്ധിയന്മാരായ അഡ്വ. കെ.സി. ജോസഫ്, ടി.വി. നാരായണ ശർമ്മ എന്നിവർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും. 

Advertisements

വൈഎംസിഎ രക്ഷാധികാരി ഫാ. എ. തോമസ് വേങ്കടത്ത്, കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്‌, പ്രഫ. പുന്നൻ കുര്യൻ വേങ്കടത്ത്‌ എന്നിവർ പ്രസംഗിക്കും. ചലച്ചിത്ര താരങ്ങളായ കോട്ടയം രമേശ്, അരുന്ധതി നീത നടരാജ് എന്നിവരെ ചടങ്ങിൽ ആദരിക്കും. വൈഎംസിഎ പ്രസിഡന്റ് ഉമ്മച്ചൻ വേങ്കടത്ത്, സെക്രട്ടറി തോമസ് മാണി നങ്ങേരാട്ട് എന്നിവർ അനുസ്മരണ പരിപാടിയ്ക്ക് നേതൃത്വം നൽകും.

Hot Topics

Related Articles