യൂട്യൂബിലൂടെ അവഹേളനം: “തൊപ്പി” യെ വീണ്ടും പൂട്ടി പൊലീസ്

കണ്ണൂർ: യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയിന്മേൽ തൊപ്പി എന്ന പേരിൽ അറിയിപ്പെടുന്ന യൂട്യൂബർ നിഹാദ് വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയിൽ ആണ് നിഹാദിനെ അറസ്റ്റ് ചെയ്ത്. നിഹാദിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഇത് രണ്ടാം തവണയാണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ജൂണിൽ എറണാകുളത്തു വെച്ചായിരുന്നു പൊലീസ് ആദ്യം തൊപ്പിയെ അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെ ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസും നിഹാദിനെതിരെ കേസ് എടുത്തിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്.

Hot Topics

Related Articles