പത്തനംതിട്ട : കേരള വെള്ളാള മഹാസഭ അറുപതാം നമ്പർ സനാതന വെള്ളാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ സംഗമം അമൃതാനന്ദമയി മഠം സത് സംഗം കൺവീനർ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എസ് സതീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. ചടങ്ങിൽ കേരള സർക്കാർ നടപ്പാക്കിയ തുഫാൻ പദ്ധതിക്ക് പിന്തുണ നൽകാൻ കുട്ടികളെ ആഹ്വാനം ചെയ്തു. വിഎസ് ഉണ്ണികൃഷ്ണൻ, വേണുഗോപാൽ പിള്ള വിനോദ് പിള്ള രാജേശ്വരി അമ്മാൾ, ശ്രേയ രാജേഷ്, അജി ചാവടി തെക്കേതിൽ, പ്രദീപ് പാലമറൂർ എന്നിവർ സംസാരിച്ചു.
Advertisements


