കൊല്ലം: ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് (NSO), ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന്, സബ് റീജിയണല്‍ ഓഫീസ്, കൊല്ലത്തിന്റെ ആഭിമുഖ്യത്തില്‍ 2026 ജൂണ്‍ 30-ന് ദേശീയ സ്ഥിതിവിവരശാസ്ത്ര ദിനം എസ്.ആര്.ഒ. ഓഫീസ് പരിസരത്ത് ആചരിച്ചു. ഇന്ത്യയുടെ പ്രശസ്ത സ്ഥിതിവിവരശാസ്ത്രജ്ഞനായ പ്രൊഫ. പി. സി. മഹലനോബിസിന്റെ ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
അസിസ്റ്റന്റ് ഡയറക്ടര്‍ (ISS) ജോമോന് കുഞ്ചറക്കാട്ട് അധ്യക്ഷത വഹിച്ചു. ശ്രീഹരി ബി. (SSO) സ്വാഗതം ആശംസിച്ചു. എസ്.എന്‍. കോളേജ്, കൊല്ലം, സ്ഥിതിവിവരശാസ്ത്ര വകുപ്പ് മേധാവി ഡോ. പ്രീത് എം. ഈ വര്‍ഷത്തെ ദേശീയ സ്ഥിതിവിവരശാസ്ത്ര ദിന പ്രമേയമായ “Unlocking the Potential of Administrative Data” ആസ്പദമാക്കി മുഖ്യപ്രഭാഷണവും ദിനസന്ദേശവും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് ജീവനക്കാര്‍ക്കായി ദേശീയ സ്ഥിതിവിവരശാസ്ത്ര ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ രാഹുല്‍, വീണ എന്നിവര്‍ ഒന്നാം സമ്മാനവും, ശരണ്യ, നൗഫല്‍ എന്നിവര്‍ രണ്ടാം സമ്മാനവും, രമ്യ, സുഹൈല്‍ എന്നിവര്‍ മൂന്നാം സമ്മാനവും നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന് കുഞ്ചറക്കാട്ടും ഡോ. പ്രീത് എം.യും ചേര്‍ന്ന് വിതരണം ചെയ്തു.
രജനി വി. എസ്., ബിജു എം. പി., ദീപക് തോമസ്, രാഹുല്‍ ജി. കൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മീര എന്‍. എസ്. (SSO) നന്ദി രേഖപ്പെടുത്തി. ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.


