ചിന്തക്കെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം അല്ലെങ്കിൽ നിയമ നടപടി:കെ സുരേന്ദ്രനെതിരെ മഹിളാ അസോസിയേഷൻ

കൊച്ചി :യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്രൻ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ സംസ്കാര ശൂന്യതയുടെ പ്രതിഫലനമാണെന്ന് മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാതയും പ്രസിഡന്റ് സൂസൻ കോടിയും പ്രസ്താവനയിൽ പറഞ്ഞു.

Advertisements

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും വിമർശനങ്ങളും പ്രകടിപ്പിക്കുന്നത് സ്വാഭാവികം. അത്തരം വിമർശനങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയിൽ മാന്യതയും മിതത്വവും മനുവാദികളിൽ നിന്ന് പ്രതീക്ഷിക്കേണ്ട എന്നതിന് ഉദാഹരണമാണ് സുരേന്ദ്രന്റെ വാക്കുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീ വിരുദ്ധവും അധിക്ഷേപകരവുമായ വിടുവായത്തമാണ് ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ്‌ നടത്തിയത്. സാംസ്കാരിക കേരളത്തിന് അപമാനകരമായ ഇത്തരം നീചമായ പരാമർശങ്ങൾ പിൻവലിച്ചു മാപ്പു പറയണം. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.