ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള കൊടിക്കൂറ , കൊടിക്കയർ രഥഘോഷയാത്ര 18ന് 3.30 -ന് ചെങ്ങളത്തുകാവിൽ നിന്നും പുറപ്പെടുമെന്ന് ആഘോഷ കമ്മറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരിയാണ് കൊടിക്കുറ തയ്യാറാക്കുന്നത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ. ജ്യോതിയും, കൊടിക്കുറ വഴിപാടായി സമർപ്പിക്കുന്ന കുറുപ്പൻകുന്നേൽ കെ.എൻ. ബൈജുവും ചേർന്ന് ഏറ്റുവാങ്ങും.ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങൾ, താലപ്പൊലി, വട്ടക്കാവടി, പമ്പമേളം, ചെണ്ട മേളം എന്നിവയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീണ്ടൂർ കുറ്റ്യാനികുളങ്ങര ദേവീക്ഷേതത്തിൽ എത്തിച്ചേരുന്ന രഥഘോഷയാത്ര അവിടത്തെ സ്വീകരണത്തിനു ശേഷം
അതിരമ്പുഴ മാർക്കറ്റ്, പള്ളിത്താഴെ,തൃക്കേൽ ക്ഷേത്രം വഴി ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ എത്തിചേരു മ്പോൾ നഗരസഭാ അധികൃതരും വ്യാപാരികളും , വിവിധ സംഘടകളും സ്വീകരണം നൽകും . രാത്രി 7.30 -ന് മഹാദേവ ക്ഷേത്രത്തിലെ
കൊടിമര ചൂവട്ടിൽ മന്ത്രി വി.എൻ. വാസവൻ കൊടിക്കുറയും കൊടിക്കയറും ഏറ്റുവാങ്ങും.
പത്രസമ്മേളനത്തിൽ ആഘോഷ കമ്മറ്റി
ജനറൽ കൺവീനർ കെ.എൻ.ശ്രീകുമാർ , കൺവീനർ പി.ജി.ബാലകൃഷ്ണപിള്ള , മുഖ്യ രാക്ഷാധികാരി സുരേഷ് വടക്കേടം, മറ്റു ഭാരവാഹികളായ കെ.എസ്.രഘുനാഥൻ നായർ , യു.എൻ. തമ്പി , രാഹുൽ രവികുമാർ , കണ്ണൻകടപ്പൂർ എന്നിവർ പങ്കെടുത്തു.