കോട്ടയം ഏറ്റുമാനൂർ അടിച്ചിറയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിൽ ഇടിച്ച് തിരുവല്ല സ്വദേശിയായ യുവാവ് മരിച്ചു; മരിച്ചത് തെള്ളകം ഡെക്കാത്തലോൺ ജീവനക്കാരനായ യുവാവ്

കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികെ മതിലിൽ ഇടിച്ചു കയറി തിരുവല്ല സ്വദേശിയായ യുവാവ് മരിച്ചു. തെള്ളകം ഡെക്കാത്തലോൺ ജീവനക്കാരനായ തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസിൽ ഭരത് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

Advertisements

കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്നു ബൈക്ക്. നിയന്ത്രണം നഷ്ടമായി റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്നു പരിക്കേറ്റ് റോഡിൽ കിടന്ന ഭരതിനെ സ്ഥലത്ത് എത്തിയ ഏറ്റുമാനൂർ പൊലീസ് സംഘമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തെള്ളകം ഡെക്കാത്തലോണിലെ ജീവനക്കാരനാണ് ഭരത്. വിവരമറിഞ്ഞ് ഹൈവേ പെട്രോളിംങ് സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles