നമ്മുടെ ശരീരം ക്ഷീണിക്കുകയോ ഉറക്കം വരികയോ ചെയ്യുമ്പോൾ സാധാരണ നാം കോട്ടുവായ ഇടാറുണ്ട്. സാധാരണയായി ഓരോ വ്യക്തിയും ഒരു ദിവസം 5 മുതല്‍ 19 തവണ വരെ ഇത്തരത്തില്‍ കോട്ടുവായ് ഇടാറുണ്ട്.
ആവശ്യത്തിന് ഉറക്കം ലഭിക്കാതെ ഉണർന്നാൽ ഈ കോട്ടുവായുടെ എണ്ണം ചിലപ്പോൾ നൂറു തവണക്കു മുകളിൽ പോകാറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ അമിതമായി കോട്ടുവായ് ഇടുന്നത് ചില രോഗങ്ങളുടെ ലക്ഷണമായും കണക്കാക്കപ്പെടുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് എപ്നിയ പോലുള്ള ഒരു സ്ലീപ് ഡിസോര്‍ഡറിന്റെ ലക്ഷണമാകാം ഇത്.
കോട്ടുവായിടുന്നത് ശരീരത്തിലെ മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നവരില്‍ കോട്ടുവായ് കൂടുതലായി ഉണ്ടാകാറുണ്ട്. രാത്രിയില്‍ നിങ്ങളുടെ ഉറക്കം പൂര്‍ത്തിയായില്ലെങ്കില്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും നിങ്ങള്‍ കൂടുതല്‍ കോട്ടുവായ് ഇടുകയും ചെയ്യും.
പ്രമേഹം- കോട്ടുവായും തമ്മിൽ ചെറുതല്ലത്ത ഒരു ബന്ധമുണ്ട്. ഹൈപ്പോഗ്ലൈസീമിയയുടെ ആദ്യകാല ലക്ഷണമാണ്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ കോട്ടുവായ് ഇടാന്‍ തുടങ്ങും
അതുപോലെ തന്നെയാണ് കൂര്‍ക്കം വലിയും കോട്ടു വായും. കൂര്‍ക്കം വലിയുളളവര്‍ക്ക് രാത്രി ഉറങ്ങുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇക്കാരണത്താല്‍, അവര്‍ക്ക് രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. അതിനാല്‍ അടുത്ത ദിവസം അവര്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും കോട്ടുവായ് ഇടുകയും ചെയ്യുന്നു.
നാര്‍കോലെപ്‌സി -ഉറക്കവുമായി ബന്ധപ്പെട്ട ഒരു തരം പ്രശ്‌നമാണ് നാര്‍കോലെപ്‌സി.അതില്‍ ഒരു വ്യക്തി എപ്പോള്‍ വേണമെങ്കിലും എവിടെയും പെട്ടെന്ന് ഉറങ്ങി വീഴും. ഈ രോഗമുളളവര്‍ക്ക് പകല്‍ സമയത്ത് പലതവണ ഉറക്കം അനുഭവപ്പെടുന്നു, ഇത് കാരണം അവന്‍ വളരെയധികം കോട്ടുവായ് ഇടുകയും ചെയ്യും.
ഉറക്കമില്ലായ്മ- ഉറക്കമില്ലായ്മയും ഉറക്കവുമായി ബന്ധപ്പെട്ട ഒരു രോഗമാണ്.ഈ രോഗമുളള ഒരു വ്യക്തിക്ക് രാത്രിയില്‍ ഉറക്കം വരില്ല. അതിനാല്‍ തന്നെ രാത്രിയിലെ ഉറക്കക്കുറവ് കാരണം, ആളുകള്‍ക്ക് പകല്‍ സമയത്ത് അമിതമായി കോട്ടുവായ് ഇടും.