രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ പെരുമ്പാമ്പിന് ചികിത്സയുമായി വനം വകുപ്പ് : പിടിയിലായത് പന്ത്രണ്ടര കിലോ ഭാരമുള്ള പെരുമ്പാമ്പ് 

കോട്ടയം : ചങ്ങനാശ്ശേരി വാഴപ്പള്ളി ക്ഷേത്രത്തിനു പിന്നിലുള്ള പാടശേഖരത്തിലെ മീൻ വലയിൽ പെരുമ്പാമ്പ് കുടുങ്ങി. വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്നേക്ക് റെസ്ക്യൂ ടീം എത്തി രക്ഷപ്പെടുത്തി.

Advertisements

ശനിയാഴ്ച രാവിലെ ആണ് വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്.തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്നേക്ക് റെസ്ക്യൂ  ടീമിലുള്ള വിഷ്ണു മാടപ്പള്ളിയും, കോട്ടയം കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസറും, ടീമിൽ ഉൾപ്പെട്ടിട്ടുള്ളതുമായ മുഹമ്മദ് ഷെഫിൻ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ വലയിൽ നിന്നും രക്ഷപെടുത്തിയത്.

വലയിൽ കുടുങ്ങിയതിനെ തുടർന്ന് മുറിവേറ്റ പാമ്പിനെ ഫോറസ്റ്റ് വിഭാഗത്തിന്റെ അനുമതിയോടെ കോട്ടയം കോടിമതയിലെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് വേണ്ട ചികിത്സ നൽകിയ ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. പിടികൂടിയ പാമ്പിന് ഏകദേശം പന്ത്രണ്ടര കിലോ ഭാരവും,എട്ടടി നീളവും ഉണ്ട്.

Hot Topics

Related Articles