കോട്ടയം വയലായിൽ ബെഡ് കമ്പനിയിൽ തീ പിടുത്തം നഷ്ടം ഒരു കോടിയിലധികം 

കുറവിലങ്ങാട് :  വയലാ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ബെഡ് കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. വയലാ സ്ക്കൂൾ ജംഗഷനു സമീപം ഏറ്റുമാനൂർ സ്വദേശി പി വി ജോസഫിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന റോയൽ ഫോം കമ്പനിയിൽ ആണ് ഞായർ ഉച്ചക്ക് 12.30 ഓടെ തീപിടുതം ഉണ്ടായത്. 

Advertisements

ഷോട്ട് സർക്ക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമായി പറയുന്നത്. കമ്പനി പൂർണ്ണമായും കത്തി നശിച്ചു. ഫാക്ടറി ഉപകരണങ്ങൾ . റബർ ഫോമുകൾ . തുണി . മുതലായവ കത്തനശിച്ചവയിൽ പെടുന്നു. ജനവാസ കേന്ദ്രത്തിന് സമീപം ഇത്തരം ഒരു ഫാക്ടറി പ്രവർത്തിക്കുന്നതിനെതിരെ സമീപ വാസികൾ നിരവധി തവണ പഞ്ചായത്തടക്കം പരാതികൾ നൽകിയിട്ടും അധികാരികൾക്കിടയിൽ നിന്ന് യാതൊരു നട പിടിയും ഉണ്ടായില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീ പിടുത്തത്തെ തുടർന്ന് ഉണ്ടായ പുക ശ്വസിച്ച് സമീപ വാസികൾക്ക് ചുമയും ശ്വസതടസവും അനുഭവപെട്ടു. പാലാ കടുത്തുരുത്തി തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽ നിന്നും അഞ്ചോളം ഫയർ യൂണിറ്റുകൾ മണിക്കൂറകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ആണ് തീ നിയന്ത്രണ വിധേയമായത്. മരങ്ങാട്ടുപിള്ളി. കുറവിലങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് പോലീസ് സംഘവും പഞ്ചായത്ത് . റവന്യൂ സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഞായർ ആയതിനാൽ കമ്പനിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ അപകടം ഒഴിവായി.

Hot Topics

Related Articles