പൊളിഞ്ഞു വീഴാറായ തിരുനക്കരയിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സിനിമ ഷൂട്ടിംഗ് വിവാദം: കോട്ടയം നഗരസഭ കൗൺസിൽ യോഗം വിളിച്ചു ചേർത്ത ശേഷം ചെയർപേഴ്സൺ വിട്ടുനിന്നു : ചെയർപേഴ്സനെതിരെ ഓംബുഡ്സ്മാൻ പരാതിയുമായി പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ : വിട്ടു നിന്നതല്ല വാർഡ് സഭയിൽ പങ്കെടുത്തതെന്ന് ചെയർപേഴ്സൺ

കോട്ടയം : പൊളിഞ്ഞു വീഴാറായ കോട്ടയം തിരുനക്കരയിലെ ഷോപ്പിംഗ് കോംപ്ലക്സിൽ ഷൂട്ടിങ്ങിന് അനുവാദം നൽകിയതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ എടുത്ത അടിയന്തര കൗൺസിൽ നിന്നും നഗരസഭ ചെയർപേഴ്സൺ വിട്ടു നിന്നു. കൗൺസിൽ യോഗത്തിന് നോട്ടീസ് നൽകിയശേഷം ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പങ്കെടുക്കാതിരുന്നതാണ് വിവാദമായിരിക്കുന്നത്. ചെയർപേഴ്സൺ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നതിനെതിരെ പരാതി നൽകുമെന്ന് ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചു. 

Advertisements

കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി നൽകിയത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായാണ് അടിയന്തര കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. എന്നാൽ യോഗത്തിൽ അധ്യക്ഷയാകാൻ നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉണ്ടായിരുന്നില്ല. ചെയർപേഴ്സൺ അസാന്നിധ്യത്തിൽ കൗൺസിൽ അധ്യക്ഷത വഹിക്കേണ്ട വൈസ് ചെയർമാനും യോഗത്തിന് എത്തിയില്ല. മറ്റാർക്കും ചുമതല നൽകാതെ നഗരസഭാ അധ്യക്ഷ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ആരോപിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് കൗൺസിൽ ഹാളിൽ എത്തിയ കൗൺസിലർമാർ രണ്ടുമണിക്കൂറോളം ഇവിടെ ചിലവഴിച്ചു. ചെയർപേഴ്സൺ എത്താതെ വന്നതോടെ ഇവർ ബഹളം വയ്ക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ചെയർപേഴ്സനെതിരെ കൗൺസിലർമാർ തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ പരാതി നൽകാൻ ഒരുങ്ങുന്നത്. ഇതിനായി ചെയർപേഴ്സൺ എതിരെ നഗരസഭ അംഗങ്ങൾ കൗൺസിൽ ഹാളിൽ ഇരുന്ന് ഒപ്പുശേഖരണവും നടത്തിയിട്ടുണ്ട്. 

ഇതിനിടെ താൻ യോഗത്തിൽ പങ്കെടുക്കാതിരുന്നത് സ്വന്തം വാർഡിലെ വാർഡ് സഭയിൽ പങ്കെടുക്കേണ്ടത് കൊണ്ടാണെന്ന് വിശദീകരണവുമായി നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ രംഗത്തെത്തി. വാർഡ് സഭ മുൻകൂട്ടി തന്നെ നിശ്ചയിച്ചിരുന്നതാണ്. കൗൺസിൽ ചെയർപേഴ്സൺ അസാന്നിധ്യം ഉണ്ടെങ്കിൽ വൈസ് ചെയർമാനോ , വൈസ് ചെയർമാൻ എത്തിയില്ലെങ്കിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോ അധ്യക്ഷൻ ആകാമെന്ന് ചട്ടമുണ്ടെന്ന് ഇവർ വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള വിവാദം അനാവശ്യമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ചെയർപേഴ്സൺ ആരോപിച്ചു.  

Hot Topics

Related Articles