ഇടുക്കി :അരിക്കൊമ്പൻ ദൗത്യം വിലയിരുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ 25ന് ഇടുക്കിയിലെത്തും
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം 25 ന് ചേരും. 26ന് ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
26ന് ദൗത്യം പൂർത്തിയായില്ലെങ്കിൽ മുമ്പോട്ട് എന്തായെന്ന് കൂടിആലോചിക്കും.നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചായിരിക്കും ദൗത്യം നടത്തുക.ആരെങ്കിലും കേസ് കൊടുത്താൽ തിരിച്ചടി ഉണ്ടാകാതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ടു കുങ്കിയാനകൾ നാളെ വയനാട്ടിൽ നിന്നും തിരിക്കും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്.
ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ മേഖലയിലെ ജനങ്ങളെ ബോധവൽക്കരിക്കുന്ന നടപടികൾ ഇന്ന് തുടങ്ങും.