കോട്ടയം: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മേയ് മൂന്ന് ബുധനാഴ്ച ശക്തമായ മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/മിന്നൽ/കാറ്റോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.
Advertisements
മേയ് ആറോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മേയ്് ഏഴിനു ന്യൂനമർദമായും മേയ് എട്ടിനും തീവ്ര ന്യുന മർദമായും ഇതു മാറിയേക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.