വൈക്കം : വൈക്കം – വെച്ചൂർ റോഡിലെ വേരുവള്ളി ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. വീതികുറഞ്ഞ റോഡിലെ നാൽക്കവലയിൽ അപകടങ്ങൾ നടക്കാത്ത ദിവസങ്ങൾ അപൂർവമാണ്. നിരവധിപേരുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞ ഇവിടെ ശനിയാഴ്ച അമിത വേഗത്തിലെത്തിയ കാർ കീഴ്മേൽ മറിഞ്ഞതാണ് ഒടുവിലത്തെ അപകടം. നിയന്ത്രണം വിട്ട കാർ റോഡരിക്കാൻ ബി എസ് എൻ എൽ സ്ഥാപിച്ച ബോക്സിൽ ഇടിച്ചതിനാൽ സമീപത്തെ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറാതിരുന്നതിനാൽ ആളപായമൊഴിവായി. ഉയർന്നു പൊങ്ങിയ കാർ കീഴ്മേൽ മറിയുകയായിരുന്നു.
കാറിൽ സഞ്ചരിച്ച പാലാ സ്വദേശിനിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു വർഷം മുമ്പ് നിയന്ത്രണം തെറ്റിയ ബൈക്ക്കവലയ്ക്ക് സമീപത്തെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു. കുണ്ടും കുഴിയുമായി തകർന്ന റോഡ് ജി 20 ഉച്ചകോടിയെ തുടർന്നാണ് ഗതാഗത യോഗ്യമാക്കിയത്. ടാർ ചെയ്ത് കുറ്റമറ്റതാക്കിയ റോഡിലെ ജംഗ്ഷൻ വെള്ളക്കെട്ട് ഒഴിവാക്കാൻ ടൈൽപാകിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടാർ റോഡിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ വേഗം കുറയ്ക്കാതെ ടൈൽ പാകിയ കവലയിലേക്കു കയറുമ്പോൾ അമിത വേഗം മൂലം നിയന്ത്രണം വിട്ട് അപകടങ്ങൾക്കിടയാക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വേരുവള്ളി ജംഗ്ഷനിലെ അപകടമൊഴിവാക്കാൻ അധികൃതർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.