പൂരം പൊടിപൂരം; തിരഞ്ഞെടുപ്പ് പൂരം ആവേശത്തിലേയ്ക്ക്; കോട്ടയം നഗരസഭ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു

കോട്ടയം: നഗരസഭ 38 ആം വാർഡിലെ ഉപതിരഞ്ഞെടുപ്പിനായി മൂന്നു മുന്നണി സ്ഥാനാർത്ഥികളും പ്ത്രിക സമർപ്പിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പൂരത്തിന് അരങ്ങൊരുങ്ങിയത്. യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ സേവ്യർ ഇന്നലെയാണ്
നഗരസഭ ഉപാധ്യക്ഷൻ, ബി.ഗോപകുമാർ, ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ്, മുൻ കൗസിലർ അനിഷ് വരമ്പിനകം, മണ്ഡലം പ്രസിഡന്റ് തങ്കച്ചൻവേഴക്കാട്, ഷിബു ഏഴ് പുഞ്ചയിൽ, ജയ്ജു, നിഷാ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Advertisements
യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ സേവ്യർ നാമനിർദേശ പത്രിക സമർപ്പിക്കുന്നു
എൽഡിഎഫ് സ്ഥാനാർത്ഥി സുകന്യ സന്തോഷ് നാമ നിർദേശ പത്രിക സമർപ്പിക്കുന്നു

കോട്ടയംനഗരസഭ 38 ആം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി സുകന്യ സന്തോഷ് (സുകന്യ ടീച്ചർ) നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഎം നേതാക്കൾക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.

എൻ.ഡി.എ സ്ഥാനാർഥി ആൻസി സ്റ്റീഫൻ തെക്കേമഠത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നു

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുനിസിപ്പാലിറ്റിയിൽ 38 വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് എൻ.ഡി.എ സ്ഥാനാർഥി ആൻസി സ്റ്റീഫൻ തെക്കേമഠത്തിൽ നാമനിർദേശ പത്രിക നൽകി.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ കെ ശങ്കരൻ, കൗൺസിലർമാരായ അനിൽകുമാർ, വിനു ആർ മോഹൻ, ബിജുക്കുമാർ പാറയ്ക്കൻ, ദിവ്യ സുജിത്, ജയ ടീച്ചർ, ഇലക്ഷൻ കമ്മിറ്റി കൺവീനർ എം ഐ ജോസ്, എം എൻ അനിൽകുമാർ, സി കെ സുമേഷ്, ജതീഷ് കൊടപ്പള്ളി, റെജിറാം, നിഷാദ് പി എൻ, സത്യൻ എസ്, ഹരികുട്ടൻ പി എസ്, ധനപാലൻ കെ എസ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ഈ വരുന്ന മെയ് 30 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

Hot Topics

Related Articles