നാടിന്റെ പാട്ടുകാരൻ കാളുകുറുമ്പന് സഹായവുമായി കോട്ടയത്തിന്റെ ടോണിച്ചായൻ; വീട് നവീകരിക്കാൻ സഹായം നൽകി

കോട്ടയം: നാടിന്റെ പാട്ടുകാരൻ കാളുക്കുറുമ്പന് സഹായവുമായി കോട്ടയത്തിന്റെ ടോണിച്ചായൻ. അന്ധഗായകനായ കാളുക്കുറുമ്പന്റെ അവസ്ഥ തിരിച്ചരിഞ്ഞാണ് അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ കാളുക്കുറുമ്പന്റെ വീട്ടിൽ എത്തി സന്ദർശനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ കാളുക്കുറുമ്പന്റെ ദുരവസ്ഥ സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാളുക്കുറുന്റെ ദുരവസ്ഥ നേരിൽ കാണാൻ ടോണി വർക്കിച്ചൻ ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. കാളുക്കുറുമ്പനുള്ള വസ്ത്രങ്ങളും, ഭക്ഷണവും ടോണി വർക്കിച്ചൻ കയ്യിൽ കരുതിയിരുന്നു. ഇതും ഇദ്ദേഹത്തിന് കൈമാറിയ ശേഷമാണ് ടോണി കാളുക്കുറമ്പന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ വീടിന്റെ ഭിത്തികൾ തേക്കുന്നതിനും, ശുചിമുറി പുതുക്കിപ്പണിതു നൽകുന്നതിനും തുക നൽകിയ ശേഷമാണ് ടോണി വർക്കിച്ചൻ മടങ്ങിയത്. ഇതിന്റെ ആവശ്യത്തിനുള്ള തുക മുൻ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ജോർജിനെ ഏൽപ്പിച്ചു. പൊതുപ്രവർത്തകയായ അമ്മിണി നമ്പ്യാത്തും ഒപ്പമുണ്ടായിരുന്നു.

Advertisements

Hot Topics

Related Articles