കൊച്ചി : പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾ ഉൾപ്പെടെ ഉള്ള ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്. സമരത്തിന്റെ ഭാഗമായി സംസ്ഥാന ഭാരവാഹികൾ മെയ് 15 തിങ്കളാഴ്ച ഏകദിന ഉപവാസം നടത്തും. എൻ സി പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉപവാസം ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
Advertisements