കോട്ടയം സംക്രാന്തിയിൽ ടോറസ് ലോറിക്കടിയിൽ ബൈക്ക് യാത്രക്കാരൻ വീണു : സി.പി.എം ലോക്കൽ സെക്രട്ടറി രക്ഷപെട്ടത് അത്ഭുതകരമായി

കോട്ടയം : എംസി റോഡിൽ സംക്രാന്തിയിൽ ടോറസ് ലോറിയുടെ അടിയിലേക്ക് വീണ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. എം സി റോഡിൽ കോട്ടയം സംക്രാന്തി ജംഗ്ഷനിൽ  12.30 ഓടെയാണ്  സംഭവം.

Advertisements

 സിപിഎം നീണ്ടൂർലോക്കൽ സെക്രട്ടറി എം.എസ് ഷാജി യാണ് അപകടത്തിൽ നിന്ന് നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. ടോറസ് സംക്രാന്തി ജംഗ്ഷനിൽ നിന്ന് പേരൂർ റോഡിലെക്ക് പെട്ടന്ന് തിരിഞ്ഞപ്പോൾ ഇടതുവശത്തുകൂടി സഞ്ചരിച്ചിരുന്ന ഇദ്ദേഹം ലോറിക്കടിയിൽ പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൈക്ക് ടോറസ് ലോറിയുടെ പിൻചക്രങ്ങൾക്ക് അടിയിൽ പെട്ടു കേടുപാടുകൾ ഉണ്ടായി. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles