‘കരിഞ്ഞ ഭക്ഷണങ്ങൾ അഥവാ കറുത്ത കൊലയാളികൾ…’ കരിഞ്ഞ ഭക്ഷണങ്ങൾ ആരോഗ്യത്തിന് വില്ലനാകുന്ന വഴി… അറിയാം

ഭക്ഷണം പാകം ചെയ്യുമ്പോൾ ഇടക്ക് കരിഞ്ഞു പോകാറുണ്ട്. അതിൽ ഉപയോഗിക്കാൻ പറ്റുന്ന ഭാഗങ്ങൾ എടുത്തു ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഒട്ടുമിക്ക സന്ദർഭങ്ങളിലും പുകഞ്ഞു കരിഞ്ഞ രൂചിയോടു കൂടിയ ഭക്ഷണം കളയാനാകും വിധി. എന്നാൽ ഈ മൊരിഞ്ഞ ഭാഗങ്ങൾ ഇഷ്ടത്തോടെ കഴിക്കുന്നവരും ഉണ്ട്. ബാർബി ക്യു , അൽ ഫാം തുടങ്ങിയവയൊക്കെ ചിലപ്പോൾ ഈ പറഞ്ഞ പോലെ മൊരിഞ്ഞു കിട്ടാറുമുണ്ട്.

Advertisements

എന്നാല്‍ ഇങ്ങനെ കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല . പല രീതിയിലാണിത് ആരോഗ്യത്തിന് ഭീഷണിയാകുന്നത്.
ഭക്ഷണം കരിയുമ്പോള്‍ ചൂട് അധികമായി താങ്ങാൻ കഴിയാത്ത, ഭക്ഷണത്തിലെ പോഷകങ്ങളത്രയും നശിച്ചുപോകുന്നു. വൈറ്റമിൻ ബി, വൈറ്റമിൻ സി എല്ലാം ഇതിനുദാഹരണമാണ്. ഇത് ആരോഗ്യത്തിനും നല്ലതല്ല- ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണത്തില്‍ വിഷാംശമുണ്ടാകുന്നതിലേക്കും നയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ ഭക്ഷണം കരിയുമ്പോള്‍ ഇതിലെ തന്നെ ചില ഘടകങ്ങള്‍ വിഷാംശമായി മാറുന്നുണ്ട്. ഇത് ക്രമേണ ആരോഗ്യത്തിന് പല രീതിയിലുള്ള വെല്ലുവിളികളായി വരാം. അതിനാല്‍ പതിവായി കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും അവസാനിപ്പിക്കേണ്ട ശീലമാണ്.

ഭക്ഷണം കരിയുമ്പോള്‍ ഇതില്‍ പല രാസപ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതുവഴി ചില സാഹചര്യങ്ങളില്‍ ആരോഗ്യത്തിന് ദോഷകരമായ രാസപദാര്‍ത്ഥങ്ങളും ഉണ്ടായി വരാം. പ്രത്യേകിച്ച് പ്രോട്ടീൻ- ഫാറ്റ് എന്നിവയെല്ലാം കരിയുമ്പോള്‍.

ഭക്ഷണം കരിയുമ്പോള്‍ അതിലെ പല പോഷകങ്ങളും നഷ്ടപ്പെടുകയാണല്ലോ. ഇതാണ് വഴിയെ ദഹനത്തെയും ബാധിക്കുന്നത്. തുടര്‍ന്ന് അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളും നേരിടാം.

Hot Topics

Related Articles