കോട്ടയത്ത് നിർമ്മാണ തൊഴിലാളികൾ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി

കോട്ടയം : മാസങ്ങളായി ലഭിക്കാതിരിക്കുന്ന നിർമ്മാണ തൊഴിലാളികളുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി നേതൃത്വത്തിൽ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി. ക്ഷേമനിധി ബോർഡിന്റെ ഫണ്ടിൽ നിന്നും നൂറുകണക്കിന് കോടി രൂപ സർക്കാർ വക മാറ്റി ചിലവഴിച്ചതും നിർമ്മാണ സെസ്സ് പിരിവുകൾ കാര്യക്ഷമമായി നടത്താത്തതും മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞാണ് തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന വളരെ തുച്ഛമായ ക്ഷേമ പെൻഷൻ പോലും നൽകാൻ സർക്കാർ തയ്യാറാകാത്തത്. ഈ തൊഴിലാളി വിരുദ്ധ സമീപനം സർക്കാർ ഉപേക്ഷിക്കണമെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സമിതി സംസ്ഥാന ജനറൽ കൺവീനർ വിശ്വകല തങ്കപ്പൻ പറഞ്ഞു. മോഹൻദാസ് ഉണ്ണി മഠം അദ്ധ്യക്ഷത വഹിച്ചു. ഐക്യ സമിതി സംസ്ഥാന കമ്മിറ്റി അംഗം ടി. ടി പൗലോസ് മുഖ്യ പ്രസംഗം നടത്തി.

Advertisements

ജില്ലാ കൺവീനർ എ.ജി അജയകുമാർ സ്വാഗതം പറഞ്ഞു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് സണ്ണി തോമസ് (INTUC) ഹലീൽ റഹ്മാൻ (എസ് ടി യു )കെ ജെ ജോസഫ് ( KTUC), ബൈജു സ്റ്റീഫൻ (FITU), കിളിരൂർ രാമചന്ദ്രൻ(AICTU), കെ എൻ രാജൻ ( KCWU), കെ. എൻ കരുണാകരൻ (JC&JWU),എം ആർ സതീഷ് കുമാർ, കെ പി പ്രദീപ് (KTAU) തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച തൊഴിലാളിമാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

Hot Topics

Related Articles