ചിങ്ങവനം: ചിങ്ങവനത്ത് സ്വർണം പണയം വച്ച് ലഭിച്ച അരലക്ഷം രൂപയുമായി പോകുന്നതിനിടെ ബൈക്കിൽ നിന്നും പണം കളഞ്ഞു പോയതായി പരാതി. റോഡിൽ വീണു പോയ പണം ഇതുവഴി എത്തിയ യുവതി എടുക്കുന്നതിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പുറത്തു വന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപത്തു താമസിക്കുന്ന പ്രസാദിന്റെ ബൈക്കിൽ നിന്നും അരലക്ഷം രൂപ കളഞ്ഞു പേയത്.
26 ന് ഉച്ചയ്ക്ക് 11.30 ന് പ്രസാദ് ചിങ്ങവനം ഫെഡറൽ ബാങ്കിൽ സ്വർണം പണയം വച്ച ശേഷം ഈ പണവുമായി വീട്ടിലേയ്ക്കു പോകുകയായിരുന്നു. ഷർട്ടിനുള്ളിലെ ബനിയനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇതിനിടെ അബദ്ധത്തിൽ ഷർട്ടിനുള്ളിൽ നിന്നും പണം റോഡിൽ വീണു പോയി. ഇത് അറിഞ്ഞ് അഞ്ചു മിനിറ്റിനുള്ളിൽ തന്നെ പ്രസാദ് സ്ഥലത്ത് എത്തിയെങ്കിലും പണം കണ്ടെത്താൻ സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഈ ക്യാമറയിൽ നിന്നും പണം എടുത്തു കൊണ്ടു പോകുന്നതെന്നു സംശയിക്കുന്ന യുവതിയുടെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ചിങ്ങവനം പൊലീസിനു കൈമാറി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.