അറിവിന്റെ ലോകത്തേക്ക് ആവേശത്തോടെ മാടപ്പള്ളി ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം കുറുമ്പനാടം സെന്റ്. ആന്റണീസ് എൽ.പി.സ്കൂളിൽ നടന്നു

ചങ്ങനാശ്ശേരി : മാടപ്പള്ളി ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം കുറുമ്പനാടം സെന്റ്. ആന്റണീസ് എൽ.പി.സ്കൂളിൽ നടന്നു. ചങ്ങനാശ്ശേരി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ സ്കൂളാണ് സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ . 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 102 വിദ്യാർഥികളാണ് ഇവിടെ പുതുതായി പ്രവേശനം നേടിയത്.

Advertisements

പതിവുകാഴ്ചയായ കരയുന്ന കുട്ടികളെ ഈ പ്രവേശനോത്സവത്തിൽ കാണാൻ കഴിഞ്ഞില്ല. അക്ഷര ബലൂണുളും സചിത്ര പുസ്തകങ്ങളും മധുര പലഹാരങ്ങളും നൽകി നവാഗതർക്ക് സ്വീകരണമൊരുക്കി. സ്കൂൾ മാനേജർറവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫിലോമിന മാത്യൂസ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ച്ചെയർ പേഴ്സൺ) നവാഗതരെ സ്വീകരിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.എ ബിൻസൺ ( വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) , രതികല പി.എസ് ( ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) , രമ്യ റോയി (വാർഡ് മെമ്പർ) റവ.ഫാ ജെറിൻ അഞ്ചിൽ (അസിസ്റ്റന്റ് സ്കൂൾ മാനേജർ) ജോളി ജോസഫ് (പി.ടി.എ പ്രസിഡന്റ് ) എന്നിവർ ആശംസകൾ അറിയിച്ചു.

Hot Topics

Related Articles