കോട്ടയം കുമാരനല്ലൂരിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശിയ്ക്കു പരിക്ക്; പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം നിയന്ത്രണം വിട്ട സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനു പരിക്ക്. പുതുപ്പള്ളി മാടപ്പറമ്പിൽ റെന്നി എന്നയാളുടെ വിലാസമാണ് സ്‌കൂട്ടറിൽ നിന്നു കണ്ടെത്തിയ ലൈസൻസിൽ നിന്നും ലഭിച്ചത്. ഈ വിലാസമാണ് അപകടത്തിൽപ്പെട്ട ആളുടേതാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Advertisements

വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെ കോട്ടയം കുമാരനല്ലൂരിൽ മേൽപ്പാലത്തിനു സമീപമായിരുന്നു അപകടം. കുമാരനല്ലൂർ മേൽപ്പാലം കയറി കുടമാളൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു സ്‌കൂട്ടർ യാത്രക്കാരൻ. ഈ സമയം മുന്നിൽ പോകുകയായിരുന്ന കാറിനെ സ്‌കൂട്ടർ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ലോറിയുമായി ഇടിക്കുകയായിരുന്നെന്നു സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്ന് റോഡിൽ വീണു കിടന്ന ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന്റെ തലയ്ക്കാണ് പരിക്കെന്നു പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്നു കുമാരനല്ലൂർ – കുടമാളൂർ റോഡിൽ ഗതാഗതവും തടസപ്പെട്ടു.

Hot Topics

Related Articles