കോട്ടയം : മരണത്തിലും ജീവനായി മാറിയ കൈലാസ് നാഥിന്റെ കുടുംബത്തിന് സഹായവുമായി ഡി വൈ എഫ് ഐ. കൈലാസ് നാഥിന്റെ കുടുംബത്തിന്റെ കുടുംബ സഹായ ഫണ്ട് ഇന്ന് ഡി വൈ എഫ് ഐ കൈമാറും. മന്ത്രി വി.എൻ വാസവനും , ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ എ.എ റഹിം എം.പിയും ചേർന്നാണ് ഫണ്ട് കൈ മാറുക. ഇന്ന് വൈകിട്ട് അഞ്ചിന് ആലുംമൂട് ജംഗ്ഷനിലാണ് ചടങ്ങ്. സി പി എം ജില്ലാ സെക്രട്ടറി എ.വി റസൽ , സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ , വി. വസീഫ് , ജെയ്ക് സി.തോമസ് എന്നിവർ പങ്കെടുക്കും. ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബസഹായ ഫണ്ട് സ്വരൂപിച്ചത്.
Advertisements